ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് രോഗമുക്തി; ആ​ശു​പ​ത്രി വി​ട്ടു

ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്
ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് രോഗമുക്തി; ആ​ശു​പ​ത്രി വി​ട്ടു

മുംബൈ: കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

"എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി... കോവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ പരിചരണത്തില്‍ തുടരും"- അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

മുംബയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവര്‍ കോവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്.

കു​ടും​ബ​ത്തി​ല്‍ അ​മി​താ​ഭ് ബ​ച്ച​നാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് അ​ഭി​ഷേ​കി​നും ഐ​ശ്വ​ര്യ​യ്ക്കും ആ​രാ​ധ്യ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും. ജൂ​ലൈ പ​തി​നെ​ട്ടി​നാ​ണ് ഇ​രു​വ​രെ​യും നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബ​ച്ച​ന്‍ കു​ടും​ബ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നെ​ങ്കി​ലും ജ​യ​ബ​ച്ച​ന്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ രോ​ഗ​ബാ​ധി​ത​ര​ല്ലെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്.

Related Stories

Anweshanam
www.anweshanam.com