ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ചിത്രം 'ഒരു പക്ക കഥൈ' പ്രേക്ഷകരിലേക്ക്..

ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്തത്.
ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ചിത്രം 'ഒരു പക്ക കഥൈ' പ്രേക്ഷകരിലേക്ക്..

കാളിദാസ് ജയറാം നായകനായി എത്തുന്ന 'ഒരു പക്ക കഥൈ' ആറ് വര്‍ഷത്തിന് ശേഷം പ്രേക്ഷകരിലേക്ക്. കാളിദാസിന്റെ കരിയറില്‍ നായകനെന്ന നിലയില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയാണിത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ സെന്‍സര്‍ കുരുക്കുകളില്‍ കുടുങ്ങി പോയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പ്രേക്ഷകര്‍ക്കായി എത്തുന്നത്.

ഒടിടി റിലീസായി സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. സീ ഫൈവില്‍ ഇന്ന് മുതല്‍ ചിത്രം സ്ട്രീം ചെയ്യും. മേഘാ ആകാശ് ആണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയെ അവതരിപ്പിക്കുന്നത്. 'ഒരു പക്ക കഥൈ' റിലീസ് വൈകിയതിനെ തുടര്‍ന്ന് കാളിദാസ് നായകനായി അഭിനയിച്ച രണ്ടാംചിത്രം 'മീന്‍കുഴമ്പും മണ്‍പാനയും' അരങ്ങേറ്റ ചിത്രമായി 2016 നവംബറില്‍ റിലീസ് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com