പിറന്നാള്‍ ദിനത്തില്‍ പൂര്‍ണ നഗ്നനായി ഓടി; പൂനം പാണ്ഡെക്ക് പിന്നാലെ മിലിന്ദ് സോമനെതിരെയും കേസ്

സൗത്ത് ഗോവ ജില്ലാ പൊലീസാണ് കേസെടുത്തത്.
പിറന്നാള്‍ ദിനത്തില്‍ പൂര്‍ണ നഗ്നനായി ഓടി; പൂനം പാണ്ഡെക്ക് പിന്നാലെ മിലിന്ദ് സോമനെതിരെയും കേസ്

പനാജി: പിറന്നാള്‍ ദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ കേസെടുത്തു. സൗത്ത് ഗോവ ജില്ലാ പൊലീസാണ് കേസെടുത്തത്. നഗ്നത പ്രദര്‍ശിപ്പിച്ചെന്നും അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. 55 ാം പിറന്നാളിനാണ് മിലിന്ദ് സോമന്‍ ബീച്ചിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

''എനിക്ക് ജന്മദിനാശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ അങ്കിത എടുത്ത ഫോട്ടോ മിലിന്ദ് സോമന്‍ പങ്കുവെച്ചത്. സുരക്ഷാ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പൊലീസ് കേസെടുത്തെന്ന് എസ്പി പങ്കജ് കുമാര്‍ സിങ് പറഞ്ഞു.

Also read:അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്

അതേസമയം, നടി പൂനം പാണ്ഡെയെയും ഭര്‍ത്താവിനെയും സമാന വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിലായിരുന്നു നടപടി. ചപോലി ഡാമിന് സമീപമായിരുന്നു ഷൂട്ടിങ്.

Also read:അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം

ബീച്ചിലൂടെ നഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ നടപടിയെടുക്കാതെ പൂനത്തിനെതിരെ നടപടിയെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീക്കും പുരുഷനും രണ്ട് നിയമമാണോയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം. പിന്നീട് പൂനത്തെയും ഭര്‍ത്താവിനെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. വിമര്‍ശനത്തിന് പിന്നാലെ മിലിന്ദിനെതിരെ കേസെടുക്കുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com