തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു
Entertainment

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു

ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Thasneem

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍ വൈകീട്ടോടെ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അഹം, ഏകല്യവന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍.

ജയില്‍ എന്ന ചിത്രത്തിലൂടെയാണ് 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയത്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു.

പിന്നീട് കമല്‍ഹാസന്‍റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി അഭിനയിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com