'കർഷകർ ഇന്ത്യയുടെ ഭക്ഷ്യസൈന്യം'; കർഷക സമരത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര

'കർഷകർ ഇന്ത്യയുടെ ഭക്ഷ്യസൈന്യം'; കർഷക സമരത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ് കര്‍ഷകര്‍ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

"കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ഇല്ലാതാക്കിയേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്" - പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്‌തു.

കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാഞ്ജിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് പ്രിയങ്ക ട്വീറ്റ് ചെയ്‌തത്‌.

Related Stories

Anweshanam അന്വേഷണം
www.anweshanam.com