നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു

ഹിന നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ്. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
നടി  ഹിന ഖാന്  കോവിഡ് സ്ഥിരീകരിച്ചു

നടി ഹിന ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നടിയുടെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അച്ഛന്റെ വിയോഗം മൂലം സാമൂഹ്യ മാധ്യമങ്ങളിൽ ഇടവേളകൾ എടുത്തിരിക്കുകയാണ് നടി. ഹിന നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ്. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലാണ് താനും തന്റെ കുടുംബവും കടന്ന് പോകുന്നതെന്ന താരം പറഞ്ഞു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനൻ നടത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും താരം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com