നഷ്ടപ്രണയത്തെ കുറിച്ച് വിനുമോഹന്‍
Entertainment

നഷ്ടപ്രണയത്തെ കുറിച്ച് വിനുമോഹന്‍

പ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ നിവേദ്യം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹന്‍.

By News Desk

Published on :

പ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ നിവേദ്യം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹന്‍. ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ വിനുവിന് കഴിഞ്ഞു. 2013ലാണ് നടിയായ വിദ്യ മോഹനെ വിനു വിവാഹം ചെയ്യുന്നത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി മുന്നോട്ട് പോകുകയാണ് നടന്‍. പഴയ പ്രണയത്തെ കുറിച്ചുള്ള വിനുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രണയം പൊളിഞ്ഞതിനെക്കാള്‍ തന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു എന്നാണ് വിനു അഭിമുഖത്തില്‍ പറയുന്നത്. നാദിര്‍ഷ അവതാരകനായി എത്തുന്ന കൈരളി ടിവിയുടെ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. പരിപാടിയില്‍ വിനു മോഹന്റെ നഷ്ടപ്രണയത്തെ കുറിച്ച് ചേദിച്ചപ്പോഴാണ് പ്രണയത്തില്‍ ഏറ്റവും സങ്കടം തോന്നിയ കാര്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ബ്രേക്കപ്പ് ആയപ്പോള്‍ അധികം സങ്കടം തോന്നിയില്ലെന്നും എന്നാല്‍ പ്രണയിച്ച പെണ്‍കുട്ടിയെയും അവരുടെ രണ്ട് കുട്ടികളേയും കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക്് അന്ന് പ്രണയം തുറന്ന് പറയാന്‍ പറ്റിയില്ലെന്നും വിനു പറയുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ ആദ്യ പ്രണയം. ഒപ്പം ക്ലാസില്‍ പഠിച്ച പെണ്‍കുട്ടിയായിരുന്നു കഥയിലെ നായിക.

എന്നാല്‍ യുപി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും രണ്ട് സ്‌കൂളിലായി. പിന്നീട് ഒരു ദിവസം പെണ്‍കുട്ടിയെ ആരോ ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് സുഹൃത്തിന്റെ കയ്യില്‍ ഒരു കത്ത് കൊടുത്ത് വിട്ടു. അന്നത്തെ ഏറ്റവും ഹീറോയിസം ഉള്ള വാഹനം സൈക്കിളാണ്. അന്ന് സൈക്കളില്‍ പോയി ആ കുട്ടിയെ ചോദ്യം ചെയ്തു. ഏറ്റവും ഒടുവില്‍ ആ കത്ത് അമ്മയുടെ കയ്യില്‍ കിട്ടി. പിന്നീട് ഞാന്‍ എപ്പോള്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴും ഈ കത്ത് വീട്ടില്‍ ചര്‍ച്ചയാകുമായിരുന്നു.

അന്നൊക്കെ ബ്രേക്കപ്പായാല്‍ പിന്നീട് മറ്റൊന്നും ഇനി ജീവിതത്തില്‍ സംഭവിക്കല്ലെന്ന് തോന്നിപ്പോകും. പ്രണയം വീട്ടില്‍ പിടിക്കുമ്പോള്‍ ആ സമയത്തൊക്കെ ടെന്‍ഷനാണ്. എന്നാല്‍ പിന്നീട് ആലോചിക്കുമ്പോള്‍ ഏറെ രസകരസമായിട്ടാണ് തോന്നാറുള്ളത്. നഷ്ടപ്രണയത്തെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് ഒരു ഉപദേശവും വിനു നല്‍കുന്നുണ്ട് . പോയതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട കാര്യമില്ല. ശരിയ്ക്കുള്ള ജീവിതത്തിലേക്ക് എത്തുമ്പോള്‍ അതൊക്കെ അങ്ങ് മാറും.

Anweshanam
www.anweshanam.com