പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് റാസിന് ജാമ്യം

ഷേര്‍ണി' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പീഡനം നടന്നത്.
പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് റാസിന് ജാമ്യം

മുംബൈ: സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ് റാസിന് ജാമ്യം. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം അനുവദിച്ചത്.

ഷേര്‍ണി' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പീഡനം നടന്നത്. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ ഇന്നലെ വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com