നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് താരം തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു. തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, ബില്ല 2, കോലമാവ് കോകില, എന്നീ ചിത്രങ്ങളിലും മലയാള ചിത്രം ഉസ്താദ് ഹോട്ടലിലും അഭിനയിച്ചുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചാണ് അന്ത്യം. സംവിധായകന്‍ സീനു രാമസാമിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 'എന്റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആദരാഞ്ജലികള്‍ ഗണേശാ', സീനു രാമസാമി ട്വീറ്റ് ചെയ്തു.

ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാര്‍ത്തിക് നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, അജിത്ത് മാത്രമാണ് തന്നെ യഥാര്‍ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com