താന്‍ കോൺഗ്രസ്സ് ;ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടന്‍ ഷമ്മി തിലകൻ

താന്‍ കോൺഗ്രസ്സ് ;ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടന്‍ ഷമ്മി തിലകൻ

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിമർശനുമായി നടൻ ഷമ്മി തിലകൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഐശ്വര്യ കേരളയാത്രയിൽ താന്‍ കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ചതിനാണ് ഇടവേള ബാബുവിനെതീരെ ഷമ്മി തിലകൻ വിമർശനവുമായി രംഗത്ത് എത്തിയത്. താന്‍ കമ്മ്യൂണിസ്റ്റാണെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരില്‍ അന്ന് തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ആളാണ് ഇടവേള ബാബുവെന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കിലൂടെ വിമർശനം ഉയർത്തിയത്.

ഞാന്‍ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷ നേതാവ്..; ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?നന്നായി കണ്ണ് തള്ളി കണ്ടാ മതി..! എന്നാണ് ഷമ്മി തിലകൻ ഹാസ്യ രൂപേണ ഇടവേള ബാബുവിനെ വിമർശിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com