നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു.
നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

ബെംഗളൂരു: നടി ശാന്തി കൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നീട് കോവിഡ് പിടിപ്പെടുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം ചടങ്ങുകള്‍ നടക്കുക. കെ.ശാരദയാണ് ഭാര്യ. സംവിധായകന്‍ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.

Related Stories

Anweshanam
www.anweshanam.com