നടി സന ഖാന്‍ വിവാഹിതയായി

ഗുജറാത്ത് സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്‍.
നടി സന ഖാന്‍ വിവാഹിതയായി

നടിയും മോഡലും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സന ഖാന്‍ വിവാഹിതയായതായി. ഗുജറാത്ത് സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ച സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.

Related Stories

Anweshanam
www.anweshanam.com