നടന്‍ റോഷന്‍ ബഷീറിന്റെ വിവാഹ വീഡിയോ കാണാം.....

2010-ല്‍ റിലീസ് ചെയ്ത 'പ്ലസ് ടു' എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്.
നടന്‍ റോഷന്‍ ബഷീറിന്റെ വിവാഹ വീഡിയോ കാണാം.....

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധുവായ ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2010-ല്‍ റിലീസ് ചെയ്ത 'പ്ലസ് ടു' എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്.

'ഇന്നാണ് ആ കല്യാണം', 'ബാങ്കിംഗ് അവേഴ്‌സ്', 'റെഡ് വൈന്‍' 'ദൃശ്യം'തുടങ്ങിയ ചിത്രങ്ങളില്‍ റോഷന്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് 'ദൃശ്യം', തമിഴ് റീമേക്ക് 'പാപനാശ'ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം 'ഭൈരവ'യിലും അഭിനയിച്ചു.നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com