ര​ജ​നികാന്ത് ആ​ശു​പ​ത്രി വി​ട്ടു; ഒരാഴ്ച പൂ​ര്‍​ണ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച്‌ ഡോ​ക്ട​ര്‍​മാ​ര്‍

പൂ​ര്‍​ണ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്
ര​ജ​നികാന്ത് ആ​ശു​പ​ത്രി വി​ട്ടു; ഒരാഴ്ച പൂ​ര്‍​ണ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച്‌ ഡോ​ക്ട​ര്‍​മാ​ര്‍

ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഒ​രാ​ഴ്ച പൂ​ര്‍​ണ വി​ശ്ര​മം ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കാ​ര്യ​മാ​യി ഭേ​ദ​പ്പെ​ട്ടെ​ന്നും ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നും ഉ​ച്ച​യ്ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

പൂ​ര്‍​ണ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഡിസംബര്‍ 25 ന് രാവിലെയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com