പീലിമോള്‍ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി മമ്മൂട്ടി! പുത്തനുടുപ്പും കേക്കുമായി മെഗാസ്റ്റാര്‍
Entertainment

പീലിമോള്‍ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി മമ്മൂട്ടി! പുത്തനുടുപ്പും കേക്കുമായി മെഗാസ്റ്റാര്‍

പിറന്നാളിന് തന്നെ ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി പീലിയെ ആരും മറക്കാനിടയില്ല. പരിഭവം അറിയിച്ചുകൊണ്ടുളള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.

News Desk

News Desk

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. നിരവധി പേരാണ് സൂപ്പര്‍താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ മെഗാസ്റ്റാറിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂക്കയോട് ഒരാള്‍ക്ക് മാത്രം അല്‍പ്പം പരിഭവമായിരുന്നു.

പിറന്നാളിന് തന്നെ ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി പീലിയെ ആരും മറക്കാനിടയില്ല. പരിഭവം അറിയിച്ചുകൊണ്ടുളള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. മമ്മൂക്കയോട് ഞാന്‍ മിണ്ടൂല.. മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്ഡേയ്ക്ക് വിളിച്ചില്ല എന്ന് പരാതി പറയുന്ന കുഞ്ഞിന്റെ വീഡിയോ മമ്മൂക്ക തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഇതിന് പിന്നാലെ പീലിയുടെ പിറന്നാള്‍ ദിവസം കുഞ്ഞ് ആരാധികയ്ക്ക് പുത്തനുടുപ്പും കേക്കും സമ്മാനങ്ങളും കൊടുത്തയച്ച് മമ്മൂട്ടി. ഒപ്പം വീഡിയോ കോളില്‍ എത്തി കുഞ്ഞു ആരാധികയ്ക്ക് ആശംസകളും നേര്‍ന്നു താരം. പരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്ല ദമ്പതികളുടെ മകളാണ് മമ്മൂക്കയുടെ ആരാധികയായ പീലി.

തന്റെ പിറന്നാളിന് ക്ഷണിക്കാത്തതില്‍ പരിഭവമറിയിച്ച നാലു വയസുകാരിയുടെ പേര് എന്താണെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി താരമായത്. കുട്ടിയുടെ പിതാവ് ഹമീദലിയും വല്യൂപ്പയും കുടുംബവുമെല്ലാം കടുത്ത മമ്മൂട്ടി ആരാധകരാണ്. മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു ബഹളമുണ്ടാക്കിയത്. മമ്മുട്ടി ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിയുമാണ് കുട്ടിയുടെ പിതാവ്.

Anweshanam
www.anweshanam.com