നടൻ മാധവന് ഡി–ലിറ്റ് ബിരുദം

നടൻ മാധവന് ഡി–ലിറ്റ് ബിരുദം

തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് ഡോക്ടർ ഓഫ് ലെറ്റേർസ് ബിരുദം നൽകി ഡി .വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിൽ ആദരിച്ചു. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് നടൻ മാധവന് ഈ അംഗീകാരം നൽകിയത്. സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും വെല്ലുവിളികള്‍ ഉയർത്തുന്ന പുതിയ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തനിക്ക് പ്രചോദനമാകുമെന്നും മാധവൻ ചടങ്ങിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ. നിരവധി മികച്ച കഥാപാത്രങ്ങളെ തന്റേതായ ശൈലിയിൽ അവതരിപ്പിച്ചു വലിയൊരു കൂട്ടം ആരാധകരെ തന്നെ നേടിയെടുത്തിട്ടുണ്ട്. മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്ക് ആയ മാരാ ആണ് ഏറ്റവും ഒടുവിൽ മാധവന്‍റേതായി പുറത്തിറങ്ങിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com