' സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു'; കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍
Entertainment

' സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു'; കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍

നടിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നുവെന്നും വിഷയത്തില്‍ കങ്കണയ്‌ക്കൊപ്പമാണെന്നും കൃഷണകുമാര്‍ കുറിച്ചു.

News Desk

News Desk

മഹാരാഷ്ട്രാ സര്‍ക്കാരുമായി നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട നടി കങ്കണയ്ക്ക് പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍. ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്. നടിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നുവെന്നും വിഷയത്തില്‍ കങ്കണയ്‌ക്കൊപ്പമാണെന്നും കൃഷണകുമാര്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം 🙏♥️🌹

Anweshanam
www.anweshanam.com