ജോജു ജോര്‍ജ് ചിത്രം 'പീസ്'; ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു

സന്‍ഫീര്‍ കെ. ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജോജു ജോര്‍ജ് ചിത്രം 'പീസ്'; ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു

ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'പീസ്' ന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. സന്‍ഫീര്‍ കെ. ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

പീസിന്റെ കഥാ,തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com