ക​ന്ന​ഡ ന​ടി ജ​യ​ശ്രീ രാ​മ​യ്യ ആത്മഹത്യ ചെയ്തു

വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജ​യ​ശ്രീ​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്
ക​ന്ന​ഡ ന​ടി ജ​യ​ശ്രീ രാ​മ​യ്യ ആത്മഹത്യ ചെയ്തു

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ ജ​യ​ശ്രീ രാ​മ​യ്യ​ ആത്മഹത്യ ചെയ്തു. മ​ഗ​ഡി റോ​ഡി​ലു​ള്ള വീ​ട്ടി​ല്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ന​ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ​ത്. വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജ​യ​ശ്രീ​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്.

ജൂ​ലൈ 22ന് താന്‍ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ഈ ​ന​ശി​ച്ച ലോ​ക​ത്തു നി​ന്ന് യാ​ത്ര പ​റ​യു​ക​യാ​ണെ​ന്നും ന​ടി സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​രു​ന്നു. ഇ​ത് ച​ര്‍​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ താ​രം പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജൂ​ലൈ 25ന് ​സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ലൈ​വി​ല്‍ വ​ന്ന ജ​യ​ശ്രീ താ​നി​തെ​ല്ലാം ചെ​യ്യു​ന്ന​ത് പ്ര​ശ​സ്തി​ക്ക് വേ​ണ്ടി​യ​ല്ല, ത​നി​ക്ക് സാ​മ്ബ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. താ​ന്‍ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ മ​ര​ണം മാ​ത്ര​മാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ലൈ​വി​ല്‍ പ​റ​ഞ്ഞ​ത്.

ക​ന്ന​ഡ ബി​ഗ് ബോ​സ് സീ​സ​ണ്‍ മൂ​ന്ന് മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്നു ജ​യ​ശ്രീ. മോ​ഡ​ലിം​ഗ് രം​ഗ​ത്തു നി​ന്നാ​ണ് ജ​യ​ശ്രീ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com