ആക്ഷന്‍ ഹീറോ വിശാലിന്റെ 'ചക്ര' 19ന്

വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് 'ചക്ര' നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷന്‍ ഹീറോ വിശാലിന്റെ 'ചക്ര' 19ന്

ആക്ഷന്‍ ഹീറോ വിശാല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 'ചക്ര' 19ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ എം.എസ്.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറും മാസ് എന്റര്‍ടൈനറുമാണ്. ചിത്രത്തില്‍ മിലിറ്റ ഓഫീസറായ നായക കഥാപാത്രത്തെയാണ് വിശാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥാണ് നായിക. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് 'ചക്ര' നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ റെജിനാ കസാന്‍ഡ്രെ, കെ.ആര്‍.വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരശാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലും പ്രത്യേകം സജമാക്കിയ സെറ്റുകളിലും വച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com