അഭിഷേക് ബച്ചന്‍ കോവിഡ് മുക്തനായി; ആ​ശു​പ​ത്രി​വി​ട്ടു
Entertainment

അഭിഷേക് ബച്ചന്‍ കോവിഡ് മുക്തനായി; ആ​ശു​പ​ത്രി​വി​ട്ടു

മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ 29 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് അ​ഭി​ഷേ​ക് രോ​ഗ​മു​ക്തി നേ​ടി​യ​ത്

News Desk

News Desk

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബോ​ളി​വു​ഡ് ന​ട​ന്‍ അ​ഭി​ഷേ​ക് ബ​ച്ച​ന്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ടു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ 29 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് അ​ഭി​ഷേ​ക് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

"ഇന്ന് ഉച്ചയ്ക്ക് ശേഷം വന്ന തന്റെ കൊവിഡ് ഫലം നെഗറ്റീവായി. വീട്ടിലേക്ക് മടങ്ങുന്നതില്‍ താന്‍ വളരെ സന്തോഷവാനാണ്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ഒപ്പം തനിക്കും തന്റെ കുടുംബത്തിനും കോവിഡിനെ അതിജീവിക്കാന്‍ സഹായിക്കുകയും തങ്ങളെ പരിചരിക്കുകയും ചെയ്ത നാനാവതി ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി അറിയിക്കുന്നു."- അഭിഷേക് ഇന്‍സ്ഗ്രാമില്‍ കുറിച്ചു.

ഇ​തോ​ടെ ബ​ച്ച​ന്‍ കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​രും കോ​വി​ഡ് വി​മു​ക്ത​രാ​യി.

Anweshanam
www.anweshanam.com