ജീവനക്കാർക്ക് കോവിഡ്, അമ്മയുടെ ഫലം നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണമെന്ന് ആമിർ ഖാൻ
Entertainment

ജീവനക്കാർക്ക് കോവിഡ്, അമ്മയുടെ ഫലം നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണമെന്ന് ആമിർ ഖാൻ

മുംബൈ കോകിലിയാ ബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനോട് ആമിര്‍ നന്ദി അറിയിച്ചു

By News Desk

Published on :

മുംബൈ: ബോളിവുഡ് താരം ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം വഴി ആമിര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആമിറിന്റെ അമ്മയെയും കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കും. അമ്മയുടെ പരിശോധനാ ഫലം നെ​ഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ അഭ്യർത്ഥിച്ചു.

എന്റെ ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇവരെയെല്ലാം ക്വാറന്റീനിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്നവരുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണ് ആമിര്‍‌ ഖാന്‍ വെളിപ്പെടുത്തി. തന്റെ അമ്മയും കോവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഫലം നെ​ഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ അഭ്യർത്ഥിച്ചു.

മുംബൈ കോകിലിയാ ബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനോട് ആമിര്‍ നന്ദി അറിയിച്ചു. കോവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും അവരെ ക്വാറന്റീനിലാക്കുന്നതില്‍ മുംബൈ കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ആമിര്‍ഖാന്‍ അറിയിച്ചു

Anweshanam
www.anweshanam.com