പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജേണലിസം പഠിക്കാം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജേണലിസം പഠിക്കാം

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ജേണലിസം കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിരുദമാണ് യോഗ്യത.അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഒരു വർഷം ദൈർഘ്യമുള്ള POST GRADUATE DIPLOMA IN TELEVISION JOURNALISM എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഫെബ്രുവരിയിൽ ക്ളാസുകൾ ആരംഭിക്കും. ജനുവരി 30 വരെ അപേക്ഷകൾ സ്വീകരിക്കും.


മാധ്യമ പ്രവർത്തകരുടേയും സാങ്കേതിക വിദഗ്ധരുടേയും നേതൃത്വത്തിൽ തയ്യാറാക്കിയ നൂതനമായ സിലബസ് പ്രകാരമുള്ളകോഴ്സിന്റെ ഏതാനും പ്രത്യേകതകൾ:

1. ടെലിവിഷൻ ന്യൂസ് ചാനലുകളിൽ പരിശീലനം-

പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രമുഖ വാർത്താ ചാനലുകളിൽ പ്രായോഗിക പരിശീലനം നല്കുന്നു.

2. പ്ളേസ്മെന്റ് സപ്പോർട്ട്-

വിദ്യാർത്ഥികൾക്ക് കോഴ്സിന് ശേഷം വിവിധ മാധ്യമസ്ഥാപനങ്ങളിലേക്കുള്ള പ്ളേസ്മെന്റ് സഹായം നല്കുന്നു.

3. സ്വന്തമായി പ്രൊഫഷണൽ രീതിയിൽ യൂട്യൂബ് വാർത്താചാനൽ തുടങ്ങുന്നതിനുള്ള വൈദഗ്ദ്യം ലഭിക്കുന്നു.

4. ഇന്റേൺഷിപ്പ് സംവിധാനം- കോഴ്സിന്റെ ഭാഗമായി വ്യത്യസ്ഥ മാധ്യമ സ്ഥാപനങ്ങളുടെ ഡസ്ക്കിലും ബ്യൂറോകളിലും ഇന്റേൺഷിപ്പ് ചെയ്യുവാനുള്ള അവസരം ലഭിക്കുന്നു.

5. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്ക് മാധ്യമപഠനത്തിൽ, ആഗോള സ്വീകാര്യതയുള്ള കെൽട്രോണിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നു.

6. ഓൺലൈൻ വാർത്താ ചാനലുകളിൽ അവസരം ലഭിക്കുന്നു.

7. ടി.വി, റേഡിയോ, ഓൺലൈൻ ചാനലുകൾ എന്നിവയിൽ ആങ്കറിംങ്ങ് ചെയ്യാൻ പരിശീലനം നല്കുന്നു.

8. മൊബൈൽ ജേണലിസത്തിൽ പ്രത്യേക പരിശീലനം ലഭിക്കുന്നു.

9. യൂട്യൂബ് ചാനൽ പ്രൊഫഷണൽ രീതിയിൽ നടത്തുന്നതിൽ പരിശീലനം നല്കുന്നു.

10. മാധ്യമ പഠനത്തോടൊപ്പം സോഷ്യൽ മീഡിയ ജേണലിസത്തിൽ പരിശീലനം നല്കുന്നു.

11. സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ പ്രത്യേക പരിശീലനം നല്കുന്നു.

12. കോഴ്സ് ഫീ ചെറിയ ഗഡുക്കളായി അടക്കുവാനുള്ള സൗകര്യം.

13. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം തയ്യാറാക്കി നല്കുന്നു.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കോഴ്സ് നടത്തപ്പെടുന്നത്. സീറ്റുകൾ പരിമിതം.

ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ പേര് രജിസ്റ്റർ ചെയ്യുക.


വിശദാശങ്ങൾക്ക്:

വിളിക്കുക:

919544958182 ,

918137969292

ഇ-മെയിൽ:

jschool1keltron@gmail.com

Related Stories

Anweshanam
www.anweshanam.com