യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു
Education

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

വര്‍ഷത്തില്‍ രണ്ടുതവണയാണ് അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് നടത്തുന്നത്.

News Desk

News Desk

ന്യൂഡെല്‍ഹി: യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്.

ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. വര്‍ഷത്തില്‍ രണ്ടുതവണയാണ് അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് നടത്തുന്നത്.

Anweshanam
www.anweshanam.com