ആരോഗ്യ സർവകലാശാല പരീക്ഷ നടത്താൻ അനുമതി നല്‍കി ഗവർണ്ണര്‍

പരീക്ഷ നടത്താൻ ഇളവാവശ്യപ്പെട്ട് സർവകലാശാല ഗവർണ്ണറെ സമീപിക്കുകയായിരുന്നു
ആരോഗ്യ സർവകലാശാല പരീക്ഷ നടത്താൻ അനുമതി നല്‍കി ഗവർണ്ണര്‍

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷകൾ നടത്താൻ ഗവർണ്ണറുടെ അനുമതി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പരീക്ഷ നടത്താൻ ഇളവാവശ്യപ്പെട്ട് സർവകലാശാല ഗവർണ്ണറെ സമീപിക്കുകയായിരുന്നു.

പരീക്ഷ നടത്താനായാൽ മൂവായിരത്തോളം അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളും അയ്യായിരത്തോളം അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കുന്ന സാഹചര്യമുണ്ടാകും. ഇവരെ കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്കുകൂട്ടൽ. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com