അധ്യാപക ദിനം: വ്യത്യസ്ത രാജ്യങ്ങൾ,വ്യത്യസ്ത ദിനങ്ങൾ

1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്.
അധ്യാപക ദിനം: വ്യത്യസ്ത രാജ്യങ്ങൾ,വ്യത്യസ്ത ദിനങ്ങൾ

അധ്യാപകര്‍ക്ക് വിശേഷപ്പെട്ട സ്ഥാനമാണ് നമ്മുടെ സംസ്‌ക്കാരത്തിലുളളത്. ഇന്‍ഡ്യയില്‍ സെപ്തംബര്‍ അഞ്ചാണ് അധ്യാപകദിനം. ലോകത്ത് വിവിധരാജ്യങ്ങളില്‍ വ്യത്യസ്തദിനങ്ങളിലായി ഈ ദിനം ആചരിക്കപ്പെടുന്നു. ഒക്ടോബർ 5 ആണ് "ലോക അധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അധ്യാപകദിനമായി ആചരിക്കുന്നു. ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്.

1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്. 2006 ലെ ലോക അധ്യാപക ദിനാചരണത്തിന് ഒരു സവിശേഷതയുണ്ട്. യുനെസ്കോയും ഐ.എല്‍.ഒ യും സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഒപ്പുവച്ച ദിനത്തിന്‍റെ 40-ാം വാര്‍ഷിക ദിനമാണിന്ന്. 100 ലേറെ രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുന്നു.

വിദ്യാഭ്യാസത്തിനും വികസനത്തിനുമായി അധ്യാപകര്‍ നല്‍കുന്ന മഹത്തായ സേവനത്തിന്‍റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും പ്രശംസയും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ലോക അധ്യാപക ദിനത്തിന്‍റെ സന്ദേശം. എജ്യുക്കേഷന്‍ ഇന്‍റര്‍നാഷാല്‍ എന്ന സംഘടന ലോക അധ്യാപക ദിനം വിപുലമായി കൊണ്ടാടാറാനുള്ള പ്രയത്നവും പ്രേരണയും നല്‍കുന്നു.

അധ്യാപകര്‍ക്കായി ഐക്യരാഷ്ട്ര വിദ്യാഭ്യാസ സംസ്കാരിക സമിതിയും അന്തര്‍ദേശീയ തൊഴില്‍ സംഘടനയും സംയുക്തമായി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടപ്പാക്കണം എന്ന് എജ്യുക്കേഷന്‍ ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെടുന്നു.

1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

ഐക്യരാഷ്ട്രസഭയുടെ 348 അംഗരാജ്യങ്ങളിലും ഈ ദിനത്തിന്‍റെ സന്ദേശം എത്തിക്കുമാര്‍ എജ്യുക്കേഷന്‍ ഇന്‍റര്‍നാഷണല്‍ ബോധവത്കരണ പ്രചാരണ പരിപാടികള്‍ എല്ലാ വര്‍ഷവും നടത്താറുണ്ട്. സെപ്റ്റംബര്‍ അഞ്ച് - ഇന്ത്യ അധ്യാപക ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്‍റെ പിറന്നാളാണ് അധ്യാപക ദിനമായി കൊണ്ടാടുന്നത്.

ലോകത്തെമ്പാടും അധ്യാപകരെ ആദരിക്കുന്നു, അധ്യാപക ദിനം ആചരിക്കുന്നു. മിക്കയിടത്തും ഇത് സെപ്റ്റംബറിലാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചൈനയില്‍ സെപ്റ്റംബര്‍ പത്തിനാണ് അധ്യാപകദിനം. 1985 മുതല്‍ ഈ ആഘോഷം നടക്കുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, അര്‍ജന്‍റീനയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡിമിന്‍ഗോ ഫൗസ്റ്റിനോ സചാരിറ്റോയുടെ ചരമദിനമായ സെപ്റ്റംബര്‍ 11നാണ് അധ്യാപക ദിനം. തായ്‌വാനില്‍ സെപ്റ്റംബര്‍ 28നാണ് അധ്യാപക ദിനം.

അമേരിക്ക മെയിലെ ആദ്യത്തെ ചൊവ്വാഴ്ച അധ്യാപക ദിനമായി ആചരിക്കുന്നു. എങ്കിലും മാസാച്ചുസെറ്റ്സില്‍ സെപ്റ്റംബര്‍ ഏഴിന് ആഘോഷം നടക്കുന്നു. ബ്രസീലില്‍ ഒക്ടോബര്‍ 15നും വിയറ്റ്നാമില്‍ നവംബര്‍ 20നുമാണ് അധ്യാപകദിനം.

ഒമാന്‍,സുറിയ,ഈജിപ്ത്, ലിബിയ,ഖത്തര്‍,യമന്‍,ടുണീഷ്യ,ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28-നാണ് അധ്യാപകദിനം. എന്നാല്‍ 1951-ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഈ ആഘോഷം അവസാനിപ്പിച്ചു. അധ്യാപകദിനാഘോഷം കണ്‍ഫുഷ്യസിന്‍റെ ജന്‍മദിനത്തിലാക്കണമെന്ന ആവശ്യം നിലവിലുണ്ട്.

Related Stories

Anweshanam
www.anweshanam.com