എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ

ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും സംവിധാനം ഒരുക്കിയിട്ടുണ്ട്
എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം അറിയാം. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'saphalam 2020' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്ബൂര്‍ണ' ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് നിര്‍ത്തിവെച്ച എസ്‌എസ്‌എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിച്ച്‌ ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

Related Stories

Anweshanam
www.anweshanam.com