എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷ സമയക്രമം പുതുക്കി

റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്
എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷ സമയക്രമം പുതുക്കി

തിരുവനന്തപുരം: എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26 ന് നടക്കും.

എസ്.എസ്.എൽ.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം

ഏപ്രിൽ 8 വ്യാഴാഴ്ച - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന് - ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ

ഏപ്രിൽ 9 വെള്ളിയാഴ്ച - തേർഡ് ലാംഗ്വേജ് - ഹിന്ദി/ ജനറൽ നോളേജ് - ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ

ഏപ്രിൽ 12 തിങ്കളാഴ്ച - ഇംഗ്ലീഷ് - ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 വ്യാഴാഴ്ച - ഫിസിക്സ് - രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 19 തിങ്കളാഴ്ച - കണക്ക് - രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 21 ബുധനാഴ്ച - കെമിസ്ട്രി - രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 ചൊവാഴ്ച - സോഷ്യൽ സയൻസ് - രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 28 ബുധനാഴ്ച - ബയോളജി - രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 29 വ്യാഴാഴ്ച - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട് - രാവിലെ 9.40 മുതൽ 11.30 വരെ

No stories found.
Anweshanam അന്വേഷണം
www.anweshanam.com