പ്ലസ്​ ടു പരീക്ഷ രാവിലെ; എസ്​.എസ്​.എല്‍.സി ഉച്ചക്കു ശേഷം

എ​സ്‌എ​സ്‌എ​ല്‍​സി-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​എ​ന്‍. ര​വീ​ന്ദ്ര​നാ​ഥ്
പ്ലസ്​ ടു പരീക്ഷ രാവിലെ; എസ്​.എസ്​.എല്‍.സി ഉച്ചക്കു ശേഷം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​എ​ന്‍. ര​വീ​ന്ദ്ര​നാ​ഥ്. കു​ട്ടി​ക​ള്‍​ക്ക് ഒ​രു പ്ര​ശ്ന​വും ഇ​ല്ലാ​ത്ത രീ​തി​യി​ല്‍ മാ​ത്ര​മേ പ​രീ​ക്ഷ ന​ട​ത്തു. ഇ​പ്പോ​ള്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് സാ​ഹ​ച​ര്യ​വും, പ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും പ​രി​ഗ​ണി​ച്ചാ​വും പ​രീ​ക്ഷ ന​ട​ത്തു​ക. ഓ​രോ പ്ര​ശ്ന​വും മ​ന​സി​ലാ​ക്കി​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രീ​ക്ഷ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാര്‍ച്ച്‌​ 17ന്​ ആരംഭിക്കുന്ന എസ്​.എസ്​.എല്‍.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്‌​.എസ്​.ഇ പരീക്ഷകള്‍ രാവിലെയും നടത്തും. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഒാഫ്​ ടൈം (സമാശ്വാസ സമയം) 15 മിനിറ്റില്‍നിന്ന്​ അഞ്ചോ പത്തോ മിനിറ്റ്​ വര്‍ധിപ്പിക്കുന്നത്​ പരിഗണിക്കും.

എസ്​.എസ്​.എല്‍.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്​ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയില്‍ ഉൗന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്​ടറെയും എസ്​.സി.ഇ.ആര്‍.ടി ഡയറക്​ടറെയും ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക്​ നിശ്ചിത പാഠഭാഗങ്ങള്‍ മാത്രം പഠിച്ച്‌​ പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും ക്രമീകരണം കൊണ്ടുവരിക.

പ്രയാസമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാന്‍ എസ്​.സി.ഇ.ആര്‍.ടിക്ക്​ നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാ​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്​.എസ്​.എല്‍.സി പരീക്ഷ ടൈംടേബിളിനുംഅംഗീകാരം നല്‍കി.

എസ്​.എസ്​.എല്‍.സി പരീക്ഷ ടൈംടേബിള്‍:

മാര്‍ച്ച്‌​ 17 ഒന്നാം ഭാഷ പാര്‍ട്ട്​​ ഒന്ന്​

18 -രണ്ടാം ഭാഷ ഇംഗ്ലീഷ്​

19 -മൂന്നാം ഭാഷ ഹിന്ദി

22 ​-സോഷ്യല്‍ സയന്‍സ്​

23 -ഒന്നാം ഭാഷ പാര്‍ട്ട്​​ രണ്ട്​

24 -ഫിസിക്​സ്​

25 -കെമിസ്​ട്രി

29 -മാത്​സ്​

30 -ബയോളജി

Related Stories

Anweshanam അന്വേഷണം
www.anweshanam.com