എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

By News Desk

Published on :

തിരുവനന്തപുരം: 2020 ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in-ല്‍ ഫലം ലഭ്യമാണ്.

ഫെബ്രുവരി 29 ശനിയാഴ്ചയായിരുന്നു പരീക്ഷ നടന്നത്. സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.

രണ്ട് ഭാഗങ്ങളായാണ് പരീക്ഷകള്‍ നടക്കുന്നത്. 80 മാര്‍ക്കിലാണ് എല്‍എസ്എസ് പരീക്ഷ. 48 മാര്‍ക്ക് നേടുന്നവരാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്നത്. യുഎസ്എസ് പരീക്ഷ 90 മാര്‍ക്കിനാണ്. 70 ശതമാനം സ്‌കോര്‍ ചെയ്താല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

Anweshanam
www.anweshanam.com