51 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി

വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി.
51 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി. മത്സ്യഫെഡിലെ 12 തസ്തികകള്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി, അസി. പ്രഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി, ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വനിതാ ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍ (സ്ത്രീകള്‍), മരാമത്ത്/ ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍).

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ ഫയര്‍ വുമണ്‍ (ട്രെയിനി), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍-മാത്തമാറ്റിക്‌സ്-പട്ടികവര്‍ഗം), ആരോഗ്യ വകുപ്പില്‍ ഇസിജി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (പട്ടികജാതി-വര്‍ഗം), പൊലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍-പട്ടികവര്‍ഗം), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (എല്‍സി/ എഐ) തുടങ്ങി 51 തസ്തികകളിലേക്കാണു വിജ്ഞാപനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com