ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ തിയതി നീട്ടി
Education

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ തിയതി നീട്ടി

സെപ്റ്റംബര്‍ 4 വരെയാണ് നീട്ടിയത്

News Desk

News Desk

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ തിയതി നീട്ടി. സെപ്റ്റംബര്‍ 4 വരെയാണ് നീട്ടിയത്.

hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഏകജാലക സംവിധാനം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മൂന്നാംതവണയാണ് അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുന്നത്. 4.76 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 5ന് ട്രയല്‍ റണ്ണും 15ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Anweshanam
www.anweshanam.com