ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പ്രവേശന നടപടികള്‍ നടക്കുക
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍ ആരംഭിക്കും. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പ്രവേശന നടപടികള്‍ നടക്കുക. ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.

സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. പ്രവേശന നടപടി പൂര്‍ത്തിയാകുന്നത് വരെ ഹെല്‍പ് ഡെസ്ക് തുടരും. സ്വന്തമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളുകളിലെ ഹെല്‍പ് ഡെസ്കുകളെ സമീപിക്കാം.

സംശയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനതല, ജില്ലതല, മേഖലതല ഹെല്‍പ് ഡെസ്കുകളും ഉണ്ടാകും.

Related Stories

Anweshanam
www.anweshanam.com