ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി
Education

ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി

ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു

By News Desk

Published on :

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വിവിധ സ്‌കൂളുകളിലായി 28 ടിവികള്‍ കുട്ടികള്‍ക്ക് നല്‍കി. ഇതുവരെ 33 ടിവിയും രണ്ട് മൊബൈല്‍ ഫോണുകളുമാണ് നല്‍കിയത്.പീരുമേട് തോട്ടം മേഖലയില്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി സ്‌പൈസസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധ്യാപകരുടേയും പി റ്റി എ യുടെയും സഹായത്തോടെ കുട്ടികളുടെ ലിസ്റ്റ് എടുത്ത് ആവശ്യമായ പഠന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഇ. എസ്. ബിജിമോള്‍

എംഎല്‍എ, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ടി വി കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. ഏഴ് ടെലിവിഷനുകളാണ് ഇവിടെ നല്കിയത്. ഇതിനു പുറമെ പീരുമേട്, പാമ്പനാര്‍, അണക്കര , ഉപ്പുതറ, വളകോട്, ചീന്തലാര്‍ മേഖലകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ എത്തിച്ചു നല്കി.യോഗത്തില്‍ സ്പൈസസ് സൊസൈറ്റി സെക്രട്ടറി എം. ഹരിദാസ് അധ്യക്ഷനായിരുന്നു സൊസൈറ്റി പ്രസിഡന്റ് ഇ. എസ്. ജിജിമോള്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, അധ്യാപകരായ അമുദാസെല്‍വി, എം തങ്കദൂരൈ, ഡെയ്സി റാണി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഇതോടൊപ്പം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഡിഗ്രി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ഥിനിക്ക് മൊബൈല്‍ഫോണും നല്‍കി.

Anweshanam
www.anweshanam.com