എംബിബിഎസ്‌- ബിഡിഎസ്‌ അഖിലേന്ത്യാ ക്വാട്ട പ്രവേശന രജിസ്​ട്രേഷൻ ഇന്ന് മുതല്‍

ന​വം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.
എംബിബിഎസ്‌- ബിഡിഎസ്‌ അഖിലേന്ത്യാ ക്വാട്ട പ്രവേശന രജിസ്​ട്രേഷൻ ഇന്ന് മുതല്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/ഡെന്റൽ അ​ഖി​ലേ​ന്ത്യാ ക്വാട്ട സീ​റ്റു​ക​ളി​ലേക്കുള്ള പ്ര​വേ​ശ​ന ര​ജി​സ്​​ട്രേ​ഷ​ൻ ഇന്ന് മുതല്‍ ചെയ്യാം. ​അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​ക്ക്​ പു​റ​മെ കേ​ന്ദ്ര/ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​കൾ/ഇഎ​സ്‌ഐ കോ​ർ​പ​റേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ/എ​യിം​സ്, ജി​പ്​​മെ​ർ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന​ത്തി​നും ഇ​തോ​ടൊ​പ്പം www.mcc.nic.in എന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​വം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

കൗ​ൺ​സ​ലി​ങ്​ ഫീ​സ്​ അ​ട​യ്​​ക്കാ​ൻ ന​വം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ ഏഴു വ​രെ സ​മ​യ​മു​ണ്ട്‌. ബുധനാഴ്‌ച മുതൽ ന​വം​ബ​ർ ര​ണ്ടി​ന്​ രാ​ത്രി 11.59 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്താം. ആ​ദ്യ റൗ​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ ന​വം​ബ​ർ അ​ഞ്ചി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Related Stories

Anweshanam
www.anweshanam.com