സംസ്ഥാനത്ത്​ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ

ഇതുസംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു
സംസ്ഥാനത്ത്​ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

പൊതുവിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ വാസ്തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com