രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
Education

രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

പരീക്ഷ ഹാളില്‍ രോഗലക്ഷണം ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന്‍ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു

News Desk

News Desk

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷ നടത്തിപ്പിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും സാനിറ്റൈസര്‍ ലഭ്യമാക്കണം. പരീക്ഷ ഹാളില്‍ രോഗലക്ഷണം ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കേണ്ടതെന്നും മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ശാരീരിക അകലം ആറടി പാലിച്ചിരിക്കണം പരീക്ഷാ ഹാളില്‍ സീര്‌റുകല്‍ ക്രമീകരിക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേകം മുറി സജ്ജമാക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതിനു പുറമെ കണ്ടെയ്‌മെന്റ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്‌കുള്‍ പരിസരത്തെ തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യമന്ത്രാലയം ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയർന്നത്. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി എത്തിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നാണ് നടക്കുക. വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെഡിക്കൽ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

Anweshanam
www.anweshanam.com