നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു
 
നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂലായ് അവസാനം നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ ​മാ​സം 26ന് ​ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്.

ജോ​യ​ന്‍റ് എ​ന്‍​ട്ര​ന്‍​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ (​ജെ​ഇ​ഇ മെ​യി​ന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കും. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27-ലേക്കും മാറ്റി. ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷാ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ മാ​റ്റി​യ​തെ​ന്ന് ര​മേ​ശ് പൊ​ഖ്റി​യാ​ല്‍ ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.

പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അദ്ധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

കോവിഡ് സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com