നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ മാറ്റിവക്കണം; ഫോര്‍വേഡ് ബ്ലോക്ക് പ്രധാനമന്ത്രിക്ക് കത്തു നല്‍കി
Education

നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ മാറ്റിവക്കണം; ഫോര്‍വേഡ് ബ്ലോക്ക് പ്രധാനമന്ത്രിക്ക് കത്തു നല്‍കി

കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാ ല്‍ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം എല്ലാവര്‍ക്കും യഥാസമയം പരീക്ഷാകേന്ദ്രങ്ങളി ല്‍ എത്തിച്ചേരാന്‍ കഴിയില്ല

News Desk

News Desk

തിരുവനന്തപുരം: രാജ്യമെമ്പാടും കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പുകളെ മറികടന്ന് നീറ്റ്, ജെ.ഇ.ഇ.(മെയിന്‍) പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ പ്രധാനമന്ത്രിക്ക് കത്ത്നല്‍കി.

കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാ ല്‍ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം എല്ലാവര്‍ക്കും യഥാസമയം പരീക്ഷാകേന്ദ്രങ്ങളി ല്‍ എത്തിച്ചേരാന്‍ കഴിയില്ല. വിദേശ രാജ്യങ്ങളിലുള്ള മിക്കവാറും കുട്ടികള്‍ക്ക് അവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാ ന്‍ കഴിയില്ല. കണ്ടയിന്‍മെന്‍റ് സോണുകളിലുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും യാത്ര ചെയ്യുന്നത് രോഗ വ്യാപനം ശക്തമാക്കുമെന്ന ഭീതിയും നില നില്‍ക്കുന്നുണ്ട്. ഈ പശ്ചാതലത്തി ല്‍ പരീക്ഷകള്‍ പുനക്രമീകരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

പി.എസ്.സി ചെയര്‍മാന്‍ സൂപ്പ ര്‍ മുഖ്യമന്ത്രി ചമയുന്നു.

പി.എസ്.സി. നടപടികളിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടുന്ന തൊഴിലന്വേഷകരെ കേസില്‍ കുടുക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്ന കേരളാ പി.എസ്.സി. ചെയര്‍മാ ന്‍ സൂപ്പ ര്‍ മുഖ്യമന്ത്രി ചമയുകയാണ്. പി.എസ്.സിയുടെ വിശ്വാസ്യത ഇത്രത്തോളം തകര്‍ന്ന മറ്റൊരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സര്‍ക്കാ ര്‍ നടത്തുന്ന പിന്‍വാതി ല്‍ നിയമനങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന ചെയര്‍മാന്‍ പി.എസ്.സിയുടെ നിഷ്പക്ഷതയും ജനാധിപത്യ സ്വഭാവവുമാണ് തകര്‍ക്കുന്നത്. ലക്ഷക്കണക്കിന്‌ തൊഴിലന്വേഷകരുടെ പ്രതീക്ഷയും സ്വപ്നവുമായ പി.എസ്.സി. തകര്‍ന്നാല്‍ അത് സാമൂഹ്യ അരാജകത്വത്തിന് വഴിവെയ്ക്കും. പ്രതികാര നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് ചെയര്‍മാ ന്‍ ശ്രമിക്കെണ്ടുന്നത്. പി.എസ്.സിയുടെ കസേരകളില്‍ ഇരിക്കുന്നവരെക്കാ ള്‍ അക്കാദമിക്-നൈപുണ്യ യോഗ്യതയുള്ളവരാണ് ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷമെന്നു പി.എസ്.സി ചെയര്‍മാന്‍ തിരിച്ചറിയണമെന്നും ദേവരാജ ന്‍ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com