എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Education

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

By News Desk

Published on :

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ല്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വേ​ശ​ന പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യി ഓ​ണ്‍​ലൈ​നി​ലാ​ണ്. അ​പേ​ക്ഷ​ക​ന്‍ ഫോ​ട്ടോ, ഒ​പ്പ്, മ​റ്റു രേ​ഖ​ക​ള്‍, സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ല്‍ പ​ക​ര്‍​പ്പ് അ​പേ​ക്ഷ​യ്ക്കൊ​പ്പം അ​പ്ലോ​ഡ് ചെ​യ്യ​ണം.

മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി വി​ഭാ​ഗം സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ ന​ല്‍​കി​യ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് അ​ത​തു കോ​ള​ജി​ല്‍ ന​ല്‍​ക​ണം. ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്ക് മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.

ഭി​ന്ന​ശേ​ഷി സ്പോ​ര്‍​ട്സ് ക​ള്‍​ച്ച​റ​ല്‍ ക്വാ​ട്ട​യി​ലേ​ക്ക് പ്രൊ​വി​ഷ​ണ​ല്‍ റാ​ങ്ക് പ​ട്ടി​ക സ​ര്‍​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ക്കും. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന അ​ത​തു കോ​ള​ജു​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 375 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് 750 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്.

Anweshanam
www.anweshanam.com