കോവിഡ്: കേരള ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
Education

കോവിഡ്: കേരള ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

By News Desk

Published on :

തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചത്. 2020 ഓഗസ്റ്റ് 4 മുതലാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അവസാന വര്‍ഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയും രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുമാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

Anweshanam
www.anweshanam.com