ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി; പുതിയ കോഴ്‌സിലേക്ക്‌ ഓപ്‌ഷൻ നൽകാം

50 ശതമാനം സീറ്റുകളിലേക്കാണ്‌ പുതിയ ഓപ്‌ഷൻ ക്ഷണിച്ചത്‌.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി; പുതിയ കോഴ്‌സിലേക്ക്‌ ഓപ്‌ഷൻ നൽകാം

തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌ പുതിയ കോഴ്സിലേക്ക്‌ പ്രവേശന കമീഷണർ ഓപ്ഷൻ ക്ഷണിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തൊടുപുഴ അൽ അസർ ലോ കോളേജിലെ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്‌സ്‌), ബികോം എൽഎൽബി (ഓണേഴ്‌സ്‌) എന്നീ കോഴ്സുകളിലെ 50 ശതമാനം സീറ്റുകളിലേക്കാണ്‌ പുതിയ ഓപ്‌ഷൻ ക്ഷണിച്ചത്‌. ഈ കോഴ്സുകളിലേക്ക് ശനിയാഴ്‌ച പകൽ മൂന്നുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഹെൽപ്‌ ലൈൻ: 0471-2525300.

Related Stories

Anweshanam
www.anweshanam.com