ഐഐഎംസിയിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education

ഐഐഎംസിയിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലയാളം കോഴ്സിലേക്കു മാത്രം അപേക്ഷ നേരത്തേ ക്ഷണിച്ചിരുന്നു.

News Desk

News Desk

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐഐഎംസി) പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.iimc.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

സീറ്റുകളുടെ വിവരം;

1)ജേണലിസം (ഇംഗ്ലിഷ്): ന്യൂഡൽഹി (68 സീറ്റ്), ഒഡീഷയിലെ ധെങ്കനാൽ (68), മഹാരാഷ്‌ട്രയിലെ അമരാവതി (17), മിസോറമിലെ ഐസോൾ (17), ജമ്മു (17), കോട്ടയം (17).

2)ജേണലിസം (ഹിന്ദി): ന്യൂഡൽഹി (68)

3)റേഡിയോ & ടിവി ജേണലിസം: ന്യൂഡൽഹി (51)

4)അഡ്വർടൈസിങ് & പിആർ: ന്യൂഡൽഹി (77)

5)ജേണലിസം (മലയാളം): കോട്ടയം (17)

മലയാളം കോഴ്സിലേക്കു മാത്രം അപേക്ഷ നേരത്തേ ക്ഷണിച്ചിരുന്നു. അവസാന തീയതി ഈ മാസം 14നാണ്. മറ്റെല്ലാ കോഴ്സുകൾക്കും 28 വരെ അപേക്ഷിക്കാം.

ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എൻആർഐ / എൻആർഐ–സ്‌പോൺസേഡ് വിഭാഗക്കാർക്ക് ഓരോ പ്രോഗ്രാമിനും 5 സീറ്റുണ്ട്. ജനനം 1995 ഓഗസ്‌റ്റ് ഒന്നിനു മുൻപാകരുത്. എന്നാല്‍, പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചും പിന്നാക്കവിഭാഗക്കാർക്കു മൂന്നും വർഷം ഇളവുണ്ട്.

കോവിഡ് കാരണം ഇക്കുറി എൻട്രൻസില്ല. പഠനലക്ഷ്യം വ്യക്തമാക്കുന്ന ലഘുകുറിപ്പ് സമർപ്പിക്കണം. ഓൺലൈൻ ഇന്റർവ്യൂ നടത്തി റാങ്ക് നിർണയിക്കും.

Anweshanam
www.anweshanam.com