ഹൈദരാബാദ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍
Education

ഹൈദരാബാദ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

ജെഇഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം.

News Desk

News Desk

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവകലാശാല വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ 26 വരെ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ജെഇഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പ്രവേശന പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു വ്യക്തമാക്കി.

62000-ത്തിലേറെപ്പേരാണ് ഇത്തവണ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി 38 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നും വൈസ്ചാൻസലർ അറിയിച്ചു. നവംബർ ആദ്യവാരത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

Anweshanam
www.anweshanam.com