ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം നാളെ

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം നാളെ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

പി​ആ​ര്‍​ഡി ലൈ​വി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പി​ലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലും ഫ​ലം ല​ഭി​ക്കും.

ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com