ചോദ്യപേപ്പർ മോഷണം; നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് നടപടി
ചോദ്യപേപ്പർ മോഷണം; നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് നടപടി.

ഇന്ന് രാവിലെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ചോദ്യപേപ്പർ മോഷണം പോയതായി സംശയം തോന്നി.

ഇതേതുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.വിശദമായ പരിശോധനയിൽ മൂന്ന് സെറ്റ് ചോദ്യപേപ്പർ മോഷണം പോയതായി പൊലീസ് അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com