ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സേ പരീക്ഷ അടുത്ത മാസം

അടുത്ത മാസം 18 മുതല്‍ 23 വരെയാണ് പരീക്ഷകള്‍ നടക്കുക.
ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സേ പരീക്ഷ അടുത്ത മാസം

തിരുവനന്തപുരം : ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സേ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. അടുത്ത മാസം 18 മുതല്‍ 23 വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 16 ആണ്.

എന്നാല്‍ 600 രൂപ ഫൈനോടെ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. കമ്പാര്‍ട്ട്മെന്റല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പറിന് 225 രൂപയാണ് ഫീസ്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് യുഎഇയിലുള്ള പരീക്ഷ കേന്ദ്രത്തിലോ, അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ മറ്റേതെങ്കിലും കേന്ദ്രത്തിലോ പരീക്ഷ എഴുതാം. കൂടുതല്‍ വിശദാംശങ്ങള്‍ www.dhsekerala.gov.in ല്‍ ലഭ്യമാണ്.

Related Stories

Anweshanam
www.anweshanam.com