ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ആരോഗ്യ സര്‍വകലാശാല ഗവേണിങ്​ കൗണ്‍സിലി​േന്‍റതാണ്​ തീരുമാനം
ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകള്‍ ജൂണ്‍ മാസത്തിലേക്കാണ്​ മാറ്റിയത്​. ആരോഗ്യ സര്‍വകലാശാല ഗവേണിങ്​ കൗണ്‍സിലി​േന്‍റതാണ്​ തീരുമാനം.

എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും രണ്ടുഡോസ്​ വാക്​സിന്‍ സ്വീകരിച്ചുവെന്ന്​ കാണിച്ചാണ്​ അധികൃതര്‍ പരീക്ഷയുമായി മുന്നോട്ട്​ പോകാന്‍ നീക്കം നടത്തിയത്​. എന്നാല്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത്​ നിന്ന്​ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പല സ്വകാര്യ കോളജുകളിലും പൂര്‍ണമായ രീതിയില്‍ വാക്​സിനേഷന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഇതേത്തുടര്‍ന്നാണ്​ പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com