സർക്കാർ ഐടിഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും അപേക്ഷിക്കാം.
സർക്കാർ ഐടിഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐടിഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. സർക്കാർ ഐടിഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും അപേക്ഷിക്കാം.

https://itiadmissions.kerala.gov.in (ജാലകം) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയിൽ ലഭിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com