യുവജനക്ഷേമ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമും മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

യുവജനക്ഷേമ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമും മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമും മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമും മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കുടപ്പനക്കുന്നിലുള്ള ബോര്‍ഡിന്റെ ആസ്ഥാനമന്ദിരത്തിലാണു ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റല്‍ സ്റ്റുഡിയോയും ഓണ്‍ലൈന്‍ ക്ലാസ് റൂമും പ്രവര്‍ത്തനം ആരംഭിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. അതേസമയം, ബോര്‍ഡിന്റെ കീഴിലുള്ള തൊഴില്‍ പരിശീലന പദ്ധതികള്‍, സെമിനാറുകള്‍, പരീക്ഷാ പരിശീലന പദ്ധതികള്‍, വോളന്ററി ട്രെയിനിംഗ് പ്രോഗ്രാമുകള്‍, തുടങ്ങിയവ ഇനിമുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നടത്താം.

നേരത്തേ യുവജനക്ഷേമ ബോര്‍ഡ് കെഎഎസ് പരീക്ഷയുടെ പ്രാഥമികതല പരിശീലനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ വെര്‍ച്ച്വല്‍ ക്ലാസ് റൂമുകളെയും സ്വകാര്യ സ്ഥാപനങ്ങളേയും ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലന പരിപാടി നടത്തിയിരുന്നത്. എന്നാല്‍ സ്റ്റുഡിയോ സംവിധാനം നിലവില്‍ വന്നതോടെ ക്ലാസ്സുകള്‍ എല്ലാംതന്നെ സ്റ്റുഡിയോ വഴി നടത്തും. ബോര്‍ഡിന്റെ യൂട്യൂബ് ചാനലായ the window വഴി ക്ലാസുകള്‍ യുവജനങ്ങളിലേക്ക് എത്തിക്കും. ഉദ്ഘാടന യോഗത്തില്‍ ബോര്‍ഡ് അംഗം സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍. വി.ഡി എന്നിവര്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com